---
title: " മുഴപ്പിലങ്ങാട് അപകടമരണം; ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യുവാവിന്റെ കുടുംബം"
english_title: "Muzappilangad accidental death; The family of the youth wants to file a case of murder against the driver"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/263010/Muzappilangad accidental death; The family of the youth wants to file a case of murder against the driver"
published_at: "2025-01-13T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784ab3599769_1000541654.jpg"
keywords: []
---

#  മുഴപ്പിലങ്ങാട് അപകടമരണം; ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യുവാവിന്റെ കുടുംബം

> **Lead Summary:** കണ്ണൂർ : മു​ഴ​പ്പി​ല​ങ്ങാ​ട് എ​ഫ്.​സി.​ഐ ഗോ​ഡോ​ണി​ന് സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് കു​ടു​ബം.

## Article Content

കണ്ണൂർ : മു​ഴ​പ്പി​ല​ങ്ങാ​ട് എ​ഫ്.​സി.​ഐ ഗോ​ഡോ​ണി​ന് സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് കു​ടു​ബം.

ഇ​ത് സം​ബ​ന്ധി​ച്ച് എ​ട​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചൊ​വ്വാ​ഴ്ച രാ​ത്രി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ​ർ​വി​സ് റോ​ഡി​ലാ​ണ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ടി​ച്ച് ത​ല​ശ്ശേ​രി ചേ​റ്റം​കു​ന്ന് സ്വ​ദേ​ശി സ​ജ്മീ​ർ (42) മ​രി​ച്ച​ത്.

ത​ല​ശ്ശേ​രി​യി​ൽ നി​ന്നും മു​ഴ​പ്പി​ല​ങ്ങാ​ട്ടെ ഭാ​ര്യ വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​ക​വെ രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം. സ​ജ്മീ​ർ സ​ർ​വി​സ് റോ​ഡി​ലൂ​ടെ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ പി​റ​കി​ൽ നി​ന്നും അ​മി​ത​വേ​ഗ​ത്തി​ൽ ദി​ശ​തെ​റ്റി വ​ന്ന കെ.​എ.​സ്.​ആ​ർ.​ടി​സി ബ​സി​ടി​ക്ക​യാ​യി​രു​ന്നു.

ബ​സി​ന​ടി​യി​ൽ​പെ​ട്ട സ​ജ്മീ​റി​നെ​യും സ്കൂ​ട്ട​റി​നെ​യും ബ​സ് 50 മീ​റ്റ​റി​ല​ധി​കം വ​ലി​ച്ചി​​ഴ​ച്ചെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ ന​ൽ​കി​യ മൊ​ഴി. ഇ​തി​നെ ശ​രി​വെ​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

കൃ​ത്യ​മാ​യ നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മു​ഴ​പ്പി​ല​ങ്ങാ​ട് മ​ഠ​ത്തി​ന് സ​മീ​പ​ത്ത് ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​യി​ലേ​ക്ക് മാ​റി സ​ഞ്ച​രി​ക്കേ​ണ്ട ദീ​ർ​ഘ​ദൂ​ര ബ​സ് വ​ഴി മാ​റി സ​ർ​വി​സ് റോ​ഡി​ലൂ​ടെ വ​ന്ന് അ​പ​ക​ടം വ​രു​ത്തു​ക​യാ​യി​രു​ന്നു എ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/263010/Muzappilangad accidental death; The family of the youth wants to file a case of murder against the driver)